ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽനിന്ന്
മസ്കത്ത്: ഒമാൻ പ്രവാസി അസോസിയേഷന്റെ (ഒ.പി.എ) ആഭിമുഖ്യത്തിൽ ആസ്റ്റർ റോയൽ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ സ്പെഷൽ മെഡിക്കൽ ക്യാമ്പും ഹൃദയ ശ്വാസകോശ പുനരുജ്ജീവന പരിശീലനവും പ്രവാസികൾക്കായി സംഘടിപ്പിച്ചു.
ആറോളം സ്പെഷലൈസ്ഡ് ഡോക്ടർമാരുടെ സേവനവും വിവിധ ടെസ്റ്റുകളും സൗജന്യമായി ലഭിച്ചു. പെട്ടെന്നുള്ള മരണങ്ങൾ പ്രവാസികൾക്കിടയിൽ വർധിക്കുന്ന സാഹചര്യത്തിലാണ് സി.പി.ആർ പരിശീലനം കൂടെ സംഘടിപ്പിച്ചതെന്ന് മെഡിക്കൽ ഡയറക്ടർ ഡോക്ടർ ദിലീപ് അറിയിച്ചു.
ഒ.പി.എ അംഗങ്ങൾക്ക് നൽകുന്ന പ്രത്യേക പ്രിവിലേജ് കാർഡിന്റെ പ്രകാശനം പ്രസിഡന്റ് വിജി തോമസ് വൈദ്യനും സി.ഒ.ഒ ധന്യയും ചേർന്ന് നിർവഹിച്ചു. സെക്രട്ടറി നൂറുദ്ധീൻ ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.
ഷാനു,രാജേഷ് കുമാർ, ബിജു അത്തികയം, ജസീംകരിക്കോട്, നിഷ പ്രഭാകരൻ, മുസ്തഫ, ഫൈസൽ, രാധാകൃഷ്ണൻ, ഷിബു പുല്ലാടാൻ, പി.എസ്. രാജേഷ്, ഷിബു തയ്യിൽപറമ്പിൽ, അമീർ, അനിൽ, ദാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.